ഭോപ്പാൽ: സ്ത്രീകൾക്ക് നേരേ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ, വിലക്കയറ്റം, വനിത സംവരണം അട്ടിമറിക്കാനുള്ള നീക്കം എന്നിവയിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ഭോപ്പാലിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ സമരം തുടങ്ങി. സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് വിഭാ പട്ടേലിൻ്റെ നേതൃത്വത്തിൽ "വനിതാ നീതി പ്രസ്ഥാനം" എന്ന പേരിലാണ് സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭോപ്പാലിൽ നടത്തിയ സമരത്തിൽ ആയിരക്കണക്കിന് വനിതകളാണ് അണിനിരന്നത്. .
വനിതാ നീതി പ്രസ്ഥാനത്തിലൂടെ രാജ്യത്തുടനീളം സ്ത്രീശക്തിയുടെ അവകാശത്തിൻ്റെ ശബ്ദം ഉയർത്തുന്നതിനാണ് മഹിളാ കോൺഗ്രസ് ശ്രമിക്കുന്നത്. മധ്യപ്രദേശിലെ മുന്നേറ്റം വനിതകളിൽ ആവേശം വളർത്തുകയാണ്. പാചക വാതകത്തിനും പച്ചക്കറിക്കും മുതൽ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വനിതകൾക്ക് അനീതി മാത്രം ലഭിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും പൊറുതിമുട്ടുന്ന മഹിളകൾ പൊതുരംഗത്ത് വന്ന് പ്രതിഷേധിക്കണമെന്നും വിഭാ പട്ടേൽ ആഹ്വാനം ചെയ്തു. ചുവന്ന വസ്ത്രം ധരിച്ചാണ് സ്ത്രീകൾ വനിത നീതി പ്രസ്ഥാനത്തിൻ പങ്കെടുക്കാനെത്തിയത്.
Wearing red against injustice in Bhopal Women's Justice Movement